Mukkam
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

മുക്കം: ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.
മണാശ്ശേരിയില്‍ നടന്ന പ്രകടനവും പൊതുയോഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. സുനില്‍ പേരാബ്ര ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ദിപു പ്രേംനാഥ്, ബ്ലോക്ക് സെക്രട്ടറി ഇ അരുണ്‍, പ്രസിഡന്റ് ജാഫര്‍ ഷരീഫ് എ പി ,രനില്‍ രാജ് എ കെ , ആതിര.എം, അഖില്‍.കെ.പി, ശരത്.സി.എസ്, മനീഷ് കെ തുടങ്ങിയവര്‍ സംസാരിച്ചു.






