തിരുവമ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം; ഉദ്ഘാടനം ഈ മാസം 18 ന് മന്ത്രി ഷൈലജ ടീച്ചർ നിർവ്വഹിക്കും.

തിരുവമ്പാടി : തിരുവമ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഉദ്ഘാടനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.
കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ രാവിലെ 09:00- മണി മുതൽ വൈകുന്നേരം 06:00- മണി വരെ ഡോക്ടർമാരുടെ സേവനവും ലാബ് സ്വകര്യവും മറ്റ് ആരോഗ്യ സേവനങ്ങളും ഇനി ഇവിടെ ലഭിക്കും.
കുടുംബരോഗ്യ കേന്ദ്രത്തിന്റെയും പുതിയതായി നിർമ്മിച്ച ഓഫിസ് ബ്ലോക്കിന്റേയും ഉദ്ഘാടനം 18-02-2020- ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.ഷൈലജ ടീച്ചർ നിർവ്വഹിക്കും. ജോർജ്ജ് എം തോമസ് എം എൽ എ അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങ് വിജയിപ്പിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
വൈസ് പ്രസിഡന്റ് ഗീത വിനോദ്, മെഡിക്കൽ ഓഫീസർ സിൽവ്യ, ബാബു പൈക്കാട്ടിൽ, ജോയി മ്ലാങ്കുഴി, ജോളി ജോസഫ്, കെ എ അബ്ദുറഹ്മാൻ, കെ എം മുഹമ്മദാലി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ബാലകൃഷ്ണൻ, യു പി സ്കൂൾ ഹെഡ്മാസ്റ്റർ അഗസ്റ്റ്യൻ മഠത്തിൽ പറമ്പിൽ, കുടുംബശ്രീ CDS ചെയർ പേഴ്സൺ മോളി ജോൺ, ആയുർവേദ ഡോക്റ്റർ ഗോഗുലൻ, വിവിധ ജനപ്രതിനിധികൾ സന്നദ്ധ സംഘടന പ്രതിനിധികൾ, വിവിധ സ്ഥാപനങ്ങളുടെ പ്രതിധിനികൾ തുടങ്ങിയവർ സംസാരിച്ചു.
📝News Desk Tiruvambadi News










