Kerala
പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പിഎസ് സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 18 വരെയുള്ള കാലയളവില്‍ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളും ജൂണ്‍ 19 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതെസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവച്ച പിഎസ്സി പരീക്ഷകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമായ ശേഷമായിരിക്കും മാറ്റിവെച്ച പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.







