Puthuppady

പുതുപ്പാടി ജി.എച്ച്.എസ്.എസിൽ പുലർകാലം പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുപ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പുലർകാലം പദ്ധതി പുതുപ്പാടി ജി.എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഒതയോത്ത് അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി യോഗ, മെഡിറ്റേഷൻ, തൈക്കോണ്ടോ, വായന, ഏറോബിക്സ് എന്നിവയിലാണ് ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 കുട്ടികൾക്ക് പരിശീലനം നൽകുക.

ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി സുനീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽരാജ്, ഉഷാ വിനോദ്, ഹെഡ്മാസ്റ്റർ ശ്യാംകുമാർ, അധ്യാപകരായ മുജീബ്, ശ്രീലത, മജീദ്, ഷാഫി, പി.ടി.എ വൈസ് പ്രസിഡണ്ട് ഹംസ, പി.ടി.എ അംഗം നാസർ കനലാട്, മദർ പി.ടി.എ പ്രസിഡണ്ട് സബിത ബഷീർ, ജ്യോതി നാരായണൻ, കൈതപ്പൊയിൽ യു.പി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ.രതീഷ് കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ്, പ്രകാശ് വർമ്മ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button