Thiruvambady

എൽ.ഡി.ഏഫ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മാർച്ച് നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ എൽ.ഡി.എഫ് പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ ചിട്ടി തട്ടിപ്പ്‌, വയോജനങ്ങളുടെ കട്ടിൽ തട്ടിപ്പ്, ജലജീവൻ പദ്ധതിയുടെ സ്ഥലമെടുപ്പ് തട്ടിപ്പ്, കോൺഗ്രസ് ഓഫീസിൻ്റെ അനധികൃത നിർമ്മാണം, പഞ്ചായത്തു തോടുകൾ സ്വകാര്യ വ്യക്തികൾ കൈയ്യേറിയുള്ള നിർമ്മാണ തട്ടിപ്പ്,
ലൈഫ് ഭവനപദ്ധതി നടപ്പാക്കാത്തത്, അംഗനവാടി ക്രാഡിൽ പദ്ധതി ലാപ്സാക്കിയത് തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ചും ധർണ്ണയും.

മാർച്ച് പഞ്ചായത്ത് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ്ണ, സി.പി.എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. സി.എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോളി ജോസഫ്, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, ഗോപീ ലാൽ, പി ഫൈസൽ, ബേബി മണ്ണപ്ലാക്കൽ, സജി ഫിലിപ്പ്, ഗണേഷ് ബാബു, കെ.ഡി ആൻറണി തുടങ്ങിയവർ സംസാരിച്ചു. വിവിധ അഴിമതികൾ സംബന്ധിച്ച് വകുപ്പ് മന്ത്രി, വിജിലൻസ് ഡയറക്ടർ, ഡി.ഡി.പി എന്നിവർക്ക് പരാതിയും സമർപ്പിച്ചു.

Related Articles

Leave a Reply

Back to top button