Mukkam

തിരക്കിനിടയിലും റന ഫാത്തിമയെ കാണാൻ രാഹുൽ ഗാന്ധിയെത്തി.

മുക്കം: മൂന്നാമത്തെ വയസിൽ ഒഴുക്കുള്ള പുഴയിൽ നീന്തി വിസ്മ യം തീർത്ത റന ഫാത്തിമയെ കാ ണാൻ രാഹുൽ ഗാന്ധിയെത്തി. 

റന ഫാത്തിമ നീന്തുന്ന വിഡിയോ കണ്ട രാഹുൽ ഗാന്ധി, മുക്കത്തെ ഓഫിസ് വഴി അഭിനന്ദനവും കൈമാറിയിരുന്നു. അടുത്ത തവണ മണ്ഡലത്തിൽ എത്തുമ്പോൾ കാണാമെന്നും പറഞ്ഞിരുന്നു.

ചേന്ദമംഗലൂരിലെ സായാഹ്നം പകൽവീട് ഉദ്ഘാടന ചടങ്ങിലേ ക്ക് പ്രത്യേക ക്ഷണിതാവായി റന ഫാത്തിമയെ വിളിച്ച് രാഹുൽ ഗാന്ധി എം.പി നേരിട്ട് കാണുകയും കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.

നീന്തൽ പഠിപ്പിച്ച വല്യുമ്മ റംല മനാഫിന്റെയും , ഉമ്മറിഫാന റഫീഖിന്റെയും കൂടെയായിരുന്നു റന ഫാത്തിമ രാഹുൽ ഗാന്ധിയെ കാണാൻ വന്നത്.

മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും ഏക മകളാണ് റന ഫാത്തിമ

Related Articles

Leave a Reply

Back to top button