Thiruvambady
ജില്ലാ ഒളിമ്പിക്സ് അത്‌ലറ്റിക് മീറ്റ്; മലബാർ സ്പോർട്‌സ് അക്കാദമിക്ക് കിരീടം

തിരുവമ്പാടി : ജില്ലാ അത്‌ലറ്റിക് അസോസിയേഷനും ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും പുല്ലൂരാംപാറ ചെങ്ങായീസ് ക്ലബ്ബും ചേർന്ന് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ജില്ലാ ഒളിമ്പിക്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുല്ലൂരാംപാറ മലബാർ സ്പോർട്‌സ് അക്കാദമി 148 പോയന്റോടെ ചാമ്പ്യൻമാരായി.
സെയ്ന്റ് ജോസഫ്‌സ് ദേവഗിരി 26 പോയന്റോടെ റണ്ണറപ്പായി. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ട്രെയിനിങ് സെന്റർ 23 പോയന്റോടെ മൂന്നാംസ്ഥാനത്തെത്തി.
ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് ട്രോഫികൾ വിതരണം ചെയ്തു.







