Mukkam

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം: പ്രചാരണ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു

മുക്കം: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നാം സംസ്ഥാന സമ്മേളന പ്രചരണത്തോടനുബന്ധിച്ച് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചു. അഗസ്ത്യമുഴിയില്‍ നിന്നും എരഞ്ഞിമാവിലേക്ക് മണ്ഡലം പ്രസിഡന്റ് ഷംസുദീന്‍ ചെറുവാടിയുടെ നേതൃത്വത്തിലാണ് കാല്‍നടയായി ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ അദ്ധ്യക്ഷത വഹിച്ചു.

കറുത്തപറമ്പ്, വലിയപറമ്പ്, ഗോതമ്പറോഡ് എന്നിവിടങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും എഫ്.ഐ.ടി.യു പ്രവര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ക്ക് ശേഷം ലോംങ് മാര്‍ച്ച് എരഞ്ഞിമാവില്‍ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ശംസുദ്ദീന്‍ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button