Karassery

സാഹോദര്യ കേരള പദയാത്ര നാളെ മുക്കത്ത്

കാരശ്ശേരി : ഏപ്രിൽ 19-ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച, വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഞായറാഴ്ച വൈകീട്ട് അഞ്ചിന് മുക്കത്ത് എത്തിച്ചേരും. അഗസ്ത്യൻമുഴിയിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ നേതാക്കളെ മുക്കത്തെ സമ്മേളനനഗരിയിലേക്ക് സ്വീകരിച്ച് ആനയിക്കുമെന്ന് നിയോജകമണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, സെക്രട്ടറി ഇ.കെ.കെ. ബാവ, വൈസ് പ്രസിഡന്റ് എം.പി. ജാഫർ, ട്രഷറർ ലിയാഖത്തലി മുറമ്പാത്തി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button