Thiruvambady
ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണസംഗമം സംഘടിപ്പിച്ചു.

തിരുവമ്പാടി : പുഴ മരിച്ച് നാമാരും ജീവിച്ചിരിക്കില്ല എന്ന ഓർമപ്പെടുത്തലുമായി പരിസ്ഥിതിസംരക്ഷണ കൂട്ടായ്മ. സാംസ്കാരികസംഘടനയായ തിരുവമ്പാടി ആവാസ് ആണ് തോട്ടത്തിൻകടവിൽ ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണസംഗമം സംഘടിപ്പിച്ചത്.
കേരള വനംവകുപ്പിന്റെ സംരക്ഷണത്തോടെയാണ് പുഴയിൽ പരിസ്ഥിതി മനുഷ്യമതിൽ തീർത്തത്.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ആവാസ് സെക്രട്ടറി ജിഷി പട്ടയിൽ അധ്യക്ഷനായി.
സാംസ്കാരികപ്രവർത്തകൻ സുന്ദരൻ എ. പ്രണവം ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കവി സോമനാഥൻ കുട്ടത്ത്, പരിസ്ഥിതി പ്രവർത്തകൻ ദാമോദരൻ കോഴഞ്ചേരി, സോഷ്യൽ ഫോറസ്ട്രി വിഭാഗം റേഞ്ച് ഓഫീസർ എം. പത്മനാഭൻ, ഗ്രാമ പ്പഞ്ചായത്തംഗം ഷൗക്കത്തലി കൊല്ലളത്തിൽ, ഫോറസ്റ്റ് ഓഫീസർ പി. വിജയൻ, കാവാലം ജോർജ്, പി.ടി. ദിവാകരൻ, പി.ബി. ഷാഗിൻ തുടങ്ങിയവർ സംസാരിച്ചു.







