Mukkam

യുവത്വം കൃഷിയിലേക്ക് ‘ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലാകെ കൃഷിയിറക്കും: ഡി.വൈ.എഫ്.ഐ

മുക്കം: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏറ്റെടുക്കുന്ന ‘അതിജീവനത്തിന് വിളവു പാടങ്ങൾ, യുവത്വം കൃഷിയിലേക്ക് ‘ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലാകെ നടത്തുന്ന കൃഷിയുടെ തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം നീലേശ്വരം മേഖലയിലെ കാഞ്ഞിരമുഴിയില്‍ വെച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വി.വസീഫ് മരച്ചീനി നട്ടുകൊണ്ട് നിർവ്വഹിച്ചു.

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യ ക്ഷാമം ഉണ്ടാകാമെന്നത് മുന്നിൽകണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ആശയം ഏറ്റെടുത്തുകൊണ്ട് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്കിൽ നൂറോളം കേന്ദ്രങ്ങളിൽ വിവിധ തരത്തിലുള്ള കൃഷികള്‍ നടത്തും. പൊതുജനങ്ങളും യുവാക്കളും ഇതിനോട് സഹകരിച്ച് കൃഷിയിലേക്കിറങ്ങണമെന്ന് ഡി.വൈ.എഫ്.എെ അഭ്യര്‍ത്ഥിച്ചു.

ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ് പ്രസിഡൻറ് അരുൺ.ഇ, ജോ.സെക്രട്ടറി പ്രജീഷ്.എം.കെ, അഖിൽ പി പി ,സുജിൻ ദാസ് ,വിജിൻ,അമൽ തേജസ് തുടങ്ങിയവർ കൃഷിക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button