ദേശീയ വനം-വന്യജീവി വരാഘോഷത്തോടനുബന്ധിച്ച് നെടുങ്കയം റൈൻ ഫോറെസ്റ്റിൽ വനം ശുചീകരണവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു

മുക്കം: ദേശീയ വനം-വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി, ജെ സി ഐ മുക്കം മൈത്രിയുടെ നേതൃത്വത്തിൽ നെടുങ്കയം റൈൻ ഫോറെസ്റ്റിൽ വനം ശുചീകരണം, ബോധവത്കരണ ക്ലാസ്സ്, ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു.
യുവജനങ്ങൾക്കായി വനം-വന്യജീവി ബോധവത്കരണ ക്ലാസ്സ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി എൻ രാജേഷ് നിർവഹിച്ചു. വനങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയും മഴക്കാടുകളുടെ പ്രത്യേകതയും സംബന്ധിച്ച വിഷയങ്ങളിൽ വിശദമായ ക്ലാസ്സും ക്വിസ് മത്സരവും നടന്നു.
70-ാമത് വനം-വന്യജീവി വരാഘോഷത്തിൻറെ ഭാഗമായി, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഉദ്ഘാടനം നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ നിർവഹിച്ചു. പ്രകൃതിയുടെ മനോഹാരിത ക്യാമറയിൽ പകർത്തിയ മികച്ച ഫോട്ടോഗ്രാഫർമാർക്ക് സമ്മാനങ്ങൾ നൽകി.
1952 മുതൽ വനം-വന്യജീവി വരാഘോഷം സംഘടിപ്പിച്ചു വരുന്നു, ജൈവവൈവിധ്യ സംരക്ഷണമാണ് ഈ ദേശീയ ആഘോഷത്തിന്റെ ലക്ഷ്യം.
ജെസിഐ ഇലക്ടഡ് പ്രസിഡന്റ് റിയാസ് അരിമ്പ്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ, ഹാനിഷ് കെ ടി, സൗഫീഖ് വെങ്ങളത്ത്, ജി എൻ ആസാദ്, സവിജേഷ് അലൻസ്, മുഹമ്മദ് സൈൻ, സ്വരാജ് സംജിത് എന്നിവരും പങ്കെടുത്തു.