Kodanchery

വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇൻവെസ്റ്റിച്ചർ സെറിമണി ആചരിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ ഇൻവെസ്റ്റിച്ചർ സെറിമണി ആചരിച്ചു. പുതിയ അംഗങ്ങളായ ജൂനിയർ വോളന്റീയേഴ്‌സ്, സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഉൾക്കൊണ്ട്, “എപ്പോഴും തയ്യാറാണ്” എന്ന സന്ദേശം മറ്റുള്ളവർക്കും പകർന്നു നൽകി.

ഇതിനോടനുബന്ധിച്ച്, വിദ്യാർത്ഥികൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രതിജ്ഞ ചൊല്ലി, വ്യക്തിപരമായും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ പ്രധാന്യം വിദ്യാർത്ഥികൾ മനസ്സിലാക്കിയെടുത്തു.

പ്രോഗ്രാമിന് സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, സുധർമ്മ എസ്. ഐ. സി (സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി), പ്രിൻസിപ്പൽ തുടങ്ങിയവരും വിദ്യാർത്ഥി ലീഡേഴ്സും നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button