Kodanchery
കോടഞ്ചേരി സി.ഒ.ഡി. ലീഡേഴ്സ് സംഗമം നടന്നു

കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ഓർഗനൈസേഷൻ ഫോർ ഡവലപ്പ്മെന്റിന്റെ (സി.ഒ.ഡി) ലീഡേഴ്സ് സംഗമം കോടഞ്ചേരിയിൽ നടന്നു. ജി.വി.എസ് പ്രസിഡൻറ് റോസമ്മ സിറിയക് അധ്യക്ഷയായി. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ആശംസകൾ നേർന്നു.
സി.ഒ.ഡി ഡയറക്ടർ ഫാ. സായി പാറൻ കുളങ്ങരയും പ്രോഗ്രാം കോഡിനേറ്റർ ജോയി കെ.സി യും ക്ലാസുകൾക്ക് നേതൃത്വം നൽകി. ഏരിയ മാനേജർ ഷീജ ടോബി സ്വാഗതം ആശംസിച്ചു. ജി.വി.എസ് സെക്രട്ടറി ആലീസ് തോമസ് നന്ദി പ്രകാശിപ്പിച്ചു.