Karassery

ശ്മശാനത്തിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസ് വഴിയിൽ കുടുങ്ങി

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ഓണത്തെരുവ് വൈദ്യുത ശ്മശാനത്തിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസ് വഴിയിൽ കുടുങ്ങി. മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് വാഹനം തിരികെ കൊണ്ടുപോകാനായത്. തിരുവമ്പാടിയിൽ നിന്ന്‌ മൃതദേഹം ശ്മശാനത്തിൽ ദഹിപ്പിക്കാനായി കൊണ്ടുവന്ന വാഹനമാണ് വഴിമധ്യേ കുടുങ്ങിയത്. ശ്മശാനറോഡ് കുത്തനെയുള്ള കയറ്റമാണ്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ പായൽ പിടിച്ച് വഴുവഴുപ്പുള്ളതും തകർന്ന നിലയിലുമാണ്.

വാഹനം വഴിയിൽ നിന്നതോടെ മൃതദേഹം ആളുകൾ ചേർന്നെടുത്ത് കുന്നുകയറ്റി കൊണ്ടുപോയാണ് ശ്മശാനത്തിൽ സംസ്കരിച്ചത്. വിവരമറിഞ്ഞെത്തിയ ‘എന്റെ മുക്കം’ സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടതിനെത്തുടർന്നാണ് വാഹനം കയറ്റിക്കൊണ്ടുപോകാനായത്. കഴിഞ്ഞാഴ്ചയും ഈ റോഡിൽ ഒരു വാഹനം കുടുങ്ങിയിരുന്നു. അന്നും നാട്ടുകാർ ചേർന്ന് കയറ്റി വിടുകയായിരുന്നു.

Related Articles

Leave a Reply

Back to top button