Thiruvambady

കൂടരഞ്ഞിയിൽ നൂറ് പേരേ ആർ.ടി പീ.സി.ആർ ടെസ്റ്റിന് വിധയരാക്കി

കൂടരഞ്ഞി: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19 സ്ഥിരികരിച്ച വാളംതോട് സ്വദേശികളുമായും ,തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ എസ്.ഐയുമായും നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നിരിക്ഷണത്തിൽ കഴിയുന്നവരും, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്ന
ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളും
ഉൾപ്പെടെ 100 പേരേ ആർ.ടി.പീ.സീ.ആർ ടെസ്റ്റിന് വിധയരാക്കി.

കൂടരഞ്ഞി ഫാസ്റ്റ് ലൈൻ ട്രിറ്റ്മെൻ്റ് സെൻ്ററിൽ നടന്ന പരിശോധനയ്ക്ക് കൂടരഞ്ഞി കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പ്രിയ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവർ നേതൃത്തം നൽകി.

പരിശോധന ഫലം പുറത്തു വരാൻ മൂന്ന് ദിവസം കാത്തിരിക്കെണ്ടി വരും.

Related Articles

Leave a Reply

Back to top button