Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ അനധികൃത ഡ്രൈവർ നിയമനം; പ്രതിഷേധവുമായി ഡി വൈ എഫ് ഐ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന് അനധികൃതമായി പുതിയ ഡ്രൈവറെ നിയമിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി.

മാർച്ച് മാസം മുതൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വാഹനത്തിൽ പുതിയ ഡ്രൈവറെ നിയമിച്ചിരുന്നു. പോക്സോ കേസിൽ വരെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡ്രൈവറായി നിയമിച്ചതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം നിയമന ഉത്തരവുകൾ നൽകാതെയാണ് നിയമനം നടത്തിയതെന്നും, ഈ നിയമനം അനധികൃതമാണെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Related Articles

Leave a Reply

Back to top button