Koodaranji

കൂടരഞ്ഞി പഞ്ചായത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഇന്ന് മുതൽ അടച്ചിടും

കൂടരഞ്ഞി: പ്രതിവാര രോഗ വ്യാപനത്തോത് എട്ടിൽ അധികമായതിനെ തുടർന്ന് മുഴുവൻ വാർഡുകളും കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ ഉൾപ്പെട്ട കൂടരഞ്ഞി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ അടച്ചിടും മലയോര മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്ന കൂടരഞ്ഞിയിൽ രണ്ടാഴ്ച്ചയായി രോഗികളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണുള്ളത്.കരിംകുറ്റി, കുളിരാമുട്ടി,ആനയോട്, വീട്ടിപ്പാറ വാർഡുകളിലാണ് രോഗവ്യാപനം കൂടുതൽ.

നിലവിലുള്ള 234 കേസുകളിൽ പകുയിലധികവും ഈ വാർഡുകളിലാണ് കോവിഡ് വ്യാപാന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൻ അവിശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ മാത്രമാണ് ഉച്ചയ്ക്ക് 2 വരേ തുറന്ന് പ്രവർത്തിക്കുന്നത്.മെഡിക്കൽ ആവിശ്യങ്ങൾക്കല്ലാതെ ആളുകൾ പഞ്ചായത്തിന് പുറത്ത് പൊകുന്നതിനും പുറത്തു നിന്നുള്ളവർ പഞ്ചായത്തിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

നേരത്തേ നിശ്ചയിച്ച വിവാഹം ഉൾപ്പെടെയുള്ളവ പരമാവധി മാറ്റിവെക്കാനും നിർദേശമുണ്ട്. ഇന്ന് മുതൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ അറിയിച്ചു.റിസോർട്ടുകൾക്കും നിരോധനം ബാധകമാണ്

Related Articles

Leave a Reply

Back to top button