Kodanchery
കോടഞ്ചേരിയിൽ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആളുകൾക്കും, വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി തെരുവുനായ ശല്യം രൂക്ഷം. വട്ടച്ചിറ കോളനി സ്വദേശി ബാബു വെള്ളംകുന്ന് തെരുവുനായയുടെ കടിയേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ജനങ്ങളുടെയും വളർത്തു മൃഗങ്ങളുടെയും സ്വൈര്യ സഞ്ചാരത്തിന് തടസമാകുന്ന തെരുവുനായ്ക്കളെ ഉടനടി കണ്ടെത്തി വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികളുടെ ആവശ്യപ്പെട്ടു.







