Kozhikode

ഡ്യൂട്ടി ഉദ്യോഗസ്ഥർക്ക് ഇന്നു മുതൽ വോട്ട് ചെയ്യാം

കോഴിക്കോട് ∙ ജില്ലയ്ക്കകത്തു തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജില്ലയിലെ  വോട്ടർമാരായ  ജീവനക്കാർക്ക് അതത് നിയോജക മണ്ഡലം പരിധിയിൽ ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററിൽ ഇന്നു മുതൽ 3 വരെ വോട്ട് ചെയ്യാം.  പകൽ 9 മുതൽ വൈകിട്ട് 5 വരെയാണ് സമയം. ഫോറം 12 -ൽ  തപാൽ വോട്ടിന് അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ സൗകര്യം. ജില്ലയ്ക്ക് പുറത്തു തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഈ ജില്ലയിലെ വോട്ടർമാർക്ക് തപാൽ മാർഗം ബാലറ്റ് പേപ്പർ അനുവദിക്കും.  

മണ്ഡലം,  പോളിംഗ് കേന്ദ്രം എന്നിവ ചുവടെ:

വടകര (ബിഇഎം ഹയർ സെക്കൻഡറി സ്‌കൂൾ  വടകര), കുറ്റ്യാടി (മേമൂണ്ട ഹയർ സെക്കൻഡറി സ്‌കൂൾ മേമൂണ്ട), നാദാപുരം (ഗവ. യു.പി സ്‌കൂൾ നാദാപുരം), കൊയിലാണ്ടി (ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പന്തലായനി), പേരാമ്പ്ര (ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പേരാമ്പ്ര),  ബാലുശ്ശേരി (ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ബാലുശ്ശേരി),  എലത്തൂർ (ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്), കോഴിക്കോട് നോർത്ത് (കോഴിക്കോട് സിവിൽ സ്റ്റേഷൻ ജിയുപി സ്‌കൂൾ), കോഴിക്കോട് സൗത്ത് (ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ), ബേപ്പൂർ (ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂൾ, ഫറോക്ക്), കുന്നമംഗലം (രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം), കൊടുവളളി  (മുസ്‌ലിം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ, കൊടുവളളി), തിരുവമ്പാടി (സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി).

Related Articles

Leave a Reply

Back to top button