Kodiyathur

ചേർത്തുപിടിക്കലിന്റെ പുത്തൻ അനുഭവമായി കൊടിയത്തൂരിന്റെ ‘സമന്വയം’

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്‌കൂളിൽ അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഭിന്നശേഷി കലാകായിക മേള നടന്നു. ‘സമന്വയം’ എന്ന പേരിൽ കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മുഖ്യ പ്രഭാഷണം നടത്തി. ഗായകൻ സമദ് കൊട്ടപ്പുറം മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, രതീഷ് കളക്കുടിക്കുന്ന്, അബ്ദുൽ മജീദ് രിഹ്ല, മറിയം കുട്ടി ഹസ്സൻ, ഫസൽ കൊടിയത്തൂർ, ഫാത്തിമ നാസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ, നിയാസ് ചോല, പി.സി മുജീബ് റഹ്മാൻ, അഖിൽ, ഇ.പി ഷറീന, പരിവാർ കമ്മറ്റി ഭാരവാഹികൾ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ മേളയിൽ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button