Kodanchery
കുപ്പായക്കോട് മമ്മുണ്ണിപ്പടിയിൽ കാറ്റിൽ വാഴത്തോട്ടം നശിച്ചു

കോടഞ്ചേരി : കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ വാഴത്തോട്ടം നശിച്ചു. കുപ്പായക്കോട് മമ്മുണ്ണിപ്പടിയിൽ തേക്കിലക്കാട്ടിൽ ജോസഫിന്റെ 3000-ത്തോളം വാഴകളാണ് ഒടിഞ്ഞ് നശിച്ചത്. കാറ്റിനെ പ്രതിരോധിക്കാൻ പ്ലാസ്റ്റിക് വള്ളികൾ കൊണ്ട് വാഴകൾ കെട്ടിയിരുന്നെങ്കിലും ശക്തമായ കാറ്റിൽ വാഴകൾ ഒടിഞ്ഞുനശിച്ചു.
ഒരേ കൃഷിയിടത്തിൽ രണ്ടാംതവണ കൃഷിയിറക്കിയതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ലെന്നും എട്ടുലക്ഷത്തോളം രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്നും തോമസ് പ്രതികരിച്ചു. തുലാവർഷം കഴിഞ്ഞിട്ടും അപ്രതീക്ഷിതമായ കാറ്റിൽ ഉണ്ടായ നാശനഷ്ടം എങ്ങനെ വഹിക്കുമെന്ന അങ്കലാപ്പിലാണ് ജോസഫ്.






