Karassery

കാലവർഷം; കാരശേരിയിൽ 61 ലക്ഷത്തിന്‍റെ കൃഷി നാശം

കാരശേരി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് വാ​ഴ​ക്കൃ​ഷി​യു​ൾ​പ്പെ​ടെ നി​ര​വ​ധി കൃ​ഷി​ക​ളാ​ണ് ന​ശി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലാ​കെ 61,72 ,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത പ​റ​ഞ്ഞു. പ​ല ക​ർ​ഷ​ക​രും ബാ​ങ്ക് ലോ​ണും മ​റ്റും എ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കു​ല​ച്ചു മൂ​പ്പെ​ത്താ​റാ​യ വാ​ഴ​ക​ളാ​ണ് ഏ​റെ​യും ന​ശി​ച്ച​ത്.

നേ​ന്ത്ര​ക്കു​ല​ക​ൾ​ക്കു വി​ല കൂ​ടി ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന​തി​നി​ടെ​യാ​ണ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്. ക​റു​ത്ത​പ​റ​മ്പ് സ്വ​ദേ​ശി ഇ​സ്മാ​യി​ലി​ന്‍റെ 3500 വാ​ഴ​ക​ളി​ൽ തൊ​ണ്ണൂ​റു​ശ​ത​മാ​ന​വും വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു ന​ശി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ മ​റ്റു ക​ർ​ഷ​ക​രു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. ഇ​തി​നോ​ട​കം കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ 9500 കു​ല​ച്ച വാ​ഴ​ക​ളും, 700 കു​ല​ക്കാ​ത്ത വാ​ഴ​ക​ളും, 120 ക​മുകു​ക​ളും, 53 റ​ബ​ർ മ​ര​ങ്ങ​ളും, പ​ത്ത് തെ​ങ്ങും കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ചു​പോ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി ക​ർ​ഷ​ക​ർ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യത്ത്

Related Articles

Leave a Reply

Back to top button