Kerala

ശബരിമല പുനഃപരിശോധന ഹര്‍ജി; 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു; ഡിവൈ ചന്ദ്രചൂഡും റോഹിങ്ടന്‍ നരിമാനും പുതിയ ബെഞ്ചിലില്ല

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജിക്കുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചു.ശബരിമല യുവതീ പ്രവേശനം അനുവദിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പുതിയ ബെഞ്ചിലില്ല.

ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഉള്ള 9 അംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹന്‍ എം, ശന്തന ഗൗഡര്‍, ബി ആര്‍ ഗവായ് എന്നിവരാണ് അംഗങ്ങള്‍.

ശബരിമല യുവതി പ്രവേശനവും ആയി ബന്ധപെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 13 നാണ് പരിഗണിക്കുന്നത്.

Related Articles

Leave a Reply

Back to top button