Kodanchery

കാലപ്പഴക്കം ചെന്ന കുപ്പായക്കോട് പാലം പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചു.

കോടഞ്ചേരി:കുപ്പായക്കോട് ഇരുതുള്ളി പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കുപ്പായക്കോട് പാലം പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചു. 1968 മുതലുള്ള പാലം ഇനി ഓർമ്മ.

1968 ൽ നിർമ്മിച്ച ഈ പാലം കാലപ്പഴക്കത്താൽ കോൺക്രീറ്റ് അടർന്ന നിലയിലാണ്. 25 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന് നടപ്പാത അടക്കം 11 മീറ്റർ വീതി ഉണ്ടാവും. പാലത്തിന്റെ രണ്ടുഭാഗത്തും 50 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും. രണ്ടരക്കോടി രൂപയാണ് പുതിയ പാലത്തിന് നിർമാണച്ചെലവ്.

ഇന്നു മുതൽ ബസ് സർവീസ് ഇല്ലെങ്കിലും പുഴയുടെ ഇരുകരകളിലും നിലവിൽ സർവീസ് നടത്തുന്ന ബസുകൾ ഷട്ടിൽ സർവീസ് നടത്തുമെന്ന് വാർഡ് മെമ്പർ ഷിൻജോ തൈക്കൽ പറഞ്ഞു. കോടഞ്ചേരിയിൽ നിന്നും ഈങ്ങാപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈപ്പുറം ചെമ്പരംപറ്റ വഴിയോ, തെയ്യപ്പാറ മാലോറം വഴിയോ, കൈതപ്പൊയിൽ വഴിയോ പോകേണ്ടതാണ്.

Related Articles

Leave a Reply

Back to top button