Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 626 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 626 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 612 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6320 പേരെ പരിശോധനക്ക് വിധേയരാക്കി. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 450 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

നാദാപുരം – 1
കാരശ്ശേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3

ഓമശ്ശേരി – 1
വടകര – 1
കൊടിയത്തൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 9

കൊയിലാണ്ടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(കല്ലായി, കുരുവട്ടൂര്‍, ഈസ്റ്റ്ഹില്‍, പൊറ്റമ്മല്‍)
കുന്ദമംഗലം – 2
കുരുവട്ടൂര്‍ – 1
രാമനാട്ടുകര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍- 150
(കൊളത്തറ, പുതിയറ, ചെട്ടികുളം, വട്ടക്കുണ്ട്, ചേലൂര്‍, കാട്ടാമ്പി, വെസ്റ്റ്ഹില്‍, കരുവശ്ശേരി, പയ്യാനക്കല്‍, റയില്‍വേ ക്വാര്‍ട്ടേഴ്സ്, എലത്തൂര്‍, പുതുക്കോട്, കൊമ്മേരി, നടക്കാവ്, കല്ലായി, കുണ്ടുപറമ്പ്, വേങ്ങേരി, ഫ്രാന്‍സിസ് റോഡ്, ബൈപ്പാസ് റോഡ്, പൊറ്റക്കാട്ട്, തൊണ്ടയാട്, കോവൂര്‍, ചേവായൂര്‍, മേരിക്കുന്ന്, മാളിക്കടവ്, നല്ലളം, കുതിരവട്ടം, മെഡിക്കല്‍ കോളേജ്, മാങ്കാവ്, ചക്കേരി കടവ്)

അത്തോളി – 14
ചങ്ങരോത്ത് – 11
ചാത്തമംഗലം – 20
ചേളന്നൂര്‍ – 6
ചേമഞ്ചേരി – 5
കാരശ്ശേരി – 11
കട്ടിപ്പാറ – 15
കിഴക്കോത്ത് – 6
കൊടിയത്തൂര്‍ – 20
കൊയിലാണ്ടി – 5
കൂടരഞ്ഞി – 13
കൂരാച്ചുണ്ട് – 8
കുന്ദമംഗലം – 10
മരുതോങ്കര – 24
മുക്കം – 6
നാദാപുരം – 10
നൊച്ചാട് – 10
ഒളവണ്ണ – 11
പനങ്ങാട് – 23
പയ്യോളി – 22
പേരാമ്പ്ര – 5
പെരുമണ്ണ – 18
താമരശ്ശേരി – 9
തിരൂവള്ളൂര്‍ – 10
തിരുവമ്പാടി – 9
തൂണേരി – 6
തുറയൂര്‍ – 11
ഉണ്ണികുളം – 7
വടകര മുനിസിപ്പാലിറ്റി – 27
വളയം – 5
വാണിമേല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കൊടിയത്തൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6529
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 171
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 73

2715 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 2715 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 33421 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 182834 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 136 പേര്‍ ഉള്‍പ്പെടെ 1407 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 6320 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 845546 സ്രവസാംപിളുകള്‍ അയച്ചതില്‍ 842448 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 768177 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് വന്ന 545 പേര്‍ ഉള്‍പ്പെടെ ആകെ 9708 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.ഇതില്‍ 140 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 9568 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 63933 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Back to top button