Kodiyathur
കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന് ത്രീവീലർ ഇ-സ്കൂട്ടർ നൽകി

കൊടിയത്തൂർ : കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവിന് ആദിൽ കൊയപ്പത്തൊടി സംഭാവന നൽകിയ ത്രീവീലർ ഇ-സ്കൂട്ടർ ജലീൽ ജുമുഅയിൽ നിന്ന് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.ടി.സി. അബ്ദുള്ള ഏറ്റുവാങ്ങി.
മേഖലാചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. എം.എ. അൻവർ, ഗിരീഷ് കാരക്കുറ്റി, എം.കെ. ഉണ്ണിക്കോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, പി.പി. സുരേഷ് ബാബു, അനസ് താളത്തിൽ, അസീസ് കുന്നത്ത്, എൻ. രവീന്ദ്രകുമാർ, കെ.വി. അബ്ദുള്ള, കെ.സി. മമ്മദ് കുട്ടി, എ.ഡബ്ല്യു. നസീം, കെ. ശ്രീജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.







