Thiruvambady
എൻ.ഡി.എ. തിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ തിരുവമ്പാടിയിൽ ചേർന്നു

തിരുവമ്പാടി : എൻ.ഡി.എ. സ്ഥാനാർഥി ബേബി അമ്പാട്ടിന്റെ തിരഞ്ഞെടുപ്പ് പര്യാടനാർഥം മുന്നണി മണ്ഡലം കൺവെൻഷൻ തിരുവമ്പാടിയിൽ ചേർന്നു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗം അലി അക്ബർ പ്രഭാഷണം നടത്തി.
ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ, ടി.പി. സുരേഷ്, സൈമൺ തോണക്കര, ജോണി കുമ്പളങ്ങൽ, അഡ്വ. ജോയ് അബ്രഹാം, ചക്രായുധൻ, മധു മൈക്കാവ്, സ്ഥാനാർഥി ബേബി അമ്പാട്ട് എന്നിവർ സംസാരിച്ചു.






