ശാസ്ത്രീയ കശുമാവ് കൃഷി പരിശീലനം : കോടഞ്ചേരിയിൽ കർഷക പരിശീലനം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ച് ശാസ്ത്രീയ കശുമാവ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
60ഓളം കശുമാവ് കർഷകർ പങ്കെടുത്ത് പരിശീലനം നേടിയ പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പാക്കാൻ കാർഷിക മേഖലയിലെ വൈവിധ്യവൽക്കരണവും ശാസ്ത്രീയ പരിചരണവും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഉത്തരമേഖല കോഡിനേറ്റർ അബ്ദുള്ള പദ്ധതി വിശദീകരണം നടത്തുകയും ഡോ. പി.എസ് ജോൺ (റിട്ട. പ്രൊഫസർ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി) ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി.പി., തേന്മല ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ., ഷൈബീഷ് ഒ., മുഹമ്മദ് ആഷിഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൂസൻ കേഴപ്ലാക്കൽ, റോസമ്മ കൈത്തുങ്കൽ, സിസിലി ജേക്കബ്, റോസിലി മാത്യു, ലീലാമ്മ കണ്ടത്തിൽ, ചിന്നമ്മ മാത്യു, ബിന്ദു ജോർജ്, റീന സാബു എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.