Thiruvambady

പനച്ചിക്കൽ ബിനോദ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

തിരുവമ്പാടി: പനച്ചിക്കൽ ബിനോദ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നോർത്ത് കേരള ഡബിൾസ് ഷട്ടിൽ ടൂർണമെന്റ് തിരുവമ്പാടിയിൽ സംഘടിപ്പിച്ചു. അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

ഡി , ഡി +, സി വിഭാഗങ്ങളിലായി വടക്കൻ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആസിഫ് ആൻഡ് അരുൺ ടീം ജേതാക്കളായി. ഷാഹിൻ ആൻഡ് അതിൻ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ടൂർണമെന്റിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ നിർവഹിച്ചു. അലൈൻസ് ക്ലബ് പ്രസിഡന്റ് ജമീഷ് ഇളംതുരുത്തിൽ അധ്യക്ഷനായിരുന്നു. ബോണി ജേക്കബ് അഴകത്ത്, ഒ പി തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബ് സെക്രട്ടറി അനീഷ് നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങുകൾ തിരുവമ്പാടി സ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു

Related Articles

Leave a Reply

Back to top button