Kodanchery
ലോക ജനസംഖ്യാ ദിനം ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ദിനചാരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ മുഖ്യ പ്രഭാഷണം നടത്തി.
കുടുംബരോഗ്യകേന്ദ്ര മെഡിക്കൽ ഓഫീസർ ഡോ. ഹസീന, ഡോ. നിഖില, ഹെൽത്ത് ഇൻസ്‌പെക്ടർ ഷെനില ഫ്രാൻസിസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോബി ജോസഫ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷീന ടി സി എന്നിവർ പ്രസംഗിച്ചു.







