Thiruvambady

കോൺഗ്രസ് പ്രകടനപത്രിക മലയോരനിവാസികളോടുള്ള വെല്ലുവിളി; പി.സി. ജോർജ്

തിരുവമ്പാടി : മലയോരമേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് മുന്നണി ഇറക്കിയ പ്രകടനപത്രികയെന്ന് മുൻ എം.എൽ.എ. പി.സി. ജോർജ്. പശ്ചിമഘട്ടത്തെ വിസ്തൃതികൂട്ടി വനമേഖല വർധിപ്പിക്കുമെന്നുപറയുന്നത് മലയോരമേഖലയിൽ താമസിക്കുന്നവരെ ആട്ടിയിറക്കാനുള്ള നയമാണ്. ആ പ്രകടനപത്രികയെ പിന്താങ്ങി രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന ഇടതുമുന്നണിയും ജനത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൂടരഞ്ഞിയിൽ വയനാട് ലോക്‌സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗിരീഷ് കൂളിപ്പാറ അധ്യക്ഷനായി. കെ. സദാനന്ദൻ, സി.ടി. ജയപ്രകാശ്, ജോസ് വലുമണ്ണേൽ, ബാലസുബ്രഹ്മണ്യൻ, എം.ടി. വേണുഗോപാലൻ, നികുഞ്ചം വിശ്വനാഥൻ, പി.എസ്. അഖിൽ, കെ.സി. ശൈലേഷ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button