Kodiyathur

പുണ്യമാസത്തിൽ വേറിട്ട കാഴ്ചയായി കൊടിയത്തൂരിലെ ഖുർആൻ പ്രദർശനം

കൊടിയത്തൂർ: പുണ്യമാസത്തിൽ വേറിട്ട അനുഭവം സമ്മാനിച്ച് സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ സലഫി സെക്കൻഡറി മദ്രസയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഖുർആൻ പ്രദർശനം. ലഭ്യമായ ഏറ്റവും വലിയ ഖുർആനും ഏറ്റവും ചെറിയ ഖുർആനും പ്രദർശനത്തിൽ ഉൾപ്പെട്ടു.

വ്യത്യസ്ത പതിപ്പുകളിൽ ഇറങ്ങിയവ, വ്യത്യസ്ത ലിപികളിലുള്ളവ, അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു വിവർത്തനങ്ങൾ, മലയാളത്തിൽ ആദ്യമായി എഴുതിയ പരിഭാഷ, അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിന്റെ മുഴുവൻ പതിപ്പുകൾ, ഖുർആൻ സമ്പൂർണപരിഭാഷയുടെ മുഴുവൻ പതിപ്പുകൾ, മലയാളത്തിൽ ഇറങ്ങിയ ഖുർആൻ പരിഭാഷകൾ, ഖുർആനിന്റെ പദ്യാവിഷ്കാരം എന്നിവയെല്ലാം പ്രദർശനത്തിൽ ഉൾപ്പെട്ടു.

Related Articles

Leave a Reply

Back to top button