കൊടിയത്തൂരും പരിസരത്തും വാഹനമോഷ്ടാക്കൾ വിലസുന്നു; പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമില്ല
കൊടിയത്തൂർ: കൊടിയത്തൂരിലും പരിസരങ്ങളിലും വാഹനമോഷണം പതിവാകുന്നു. ചുള്ളിക്കാപറമ്പ് എൻ.കെ. അഷ്റഫിന്റെ ബുള്ളറ്റ് കഴിഞ്ഞ രാത്രി 11ഓടെ മോഷണം പോയി.
കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് കളവുപോയത്. ചെറുവാടിയിലെ തുഫൈൽ തലവണ്ണയുടെ ബൈക്ക്, തേനങ്ങപറമ്പ് ടി.പി. ദിൽഷാദിന്റെ ബുള്ളറ്റ്, കല്ലായ് പ്രദേശത്തുനിന്ന് ജീപ്പ്, വാലില്ലാപുഴയിൽനിന്ന് ആക്ടിവ സ്കൂട്ടർ, എരിഞ്ഞിമാവിൽനിന്ന് ബൈക്ക് എന്നിവ കഴിഞ്ഞ ഒരുമാസത്തിനിടെ മോഷ്ടിച്ചവയാണ്.
വീടിന്റെ ഷെഡുകളിലും സമീപ കെട്ടിടത്തിലും പാർക്ക് ചെയ്ത വാഹനങ്ങളാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോവുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും പുരോഗതിയുണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്.