Koodaranji

കൂടരഞ്ഞിയിൽ കർഷകർക്ക് സൗജന്യ പച്ചക്കറിതൈകൾ വിതരണം ചെയ്തു

കൂടരഞ്ഞി: 10 സെന്റിൽ കൂടുതൽ സ്ഥലത്ത് മുരിങ്ങ, കോവൽ എന്നിവ മാതൃകാപരമായി പരിപാലിക്കാൻ താൽപര്യമുള്ള കർഷകർക്ക് സൗജന്യ പച്ചക്കറിതൈകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ
റോസ്‌ലി ജോസ്, വാർഡ് മെമ്പർമാരായ മോളി തോമസ്, ബാബു മൂട്ടോളി, കൃഷി ഓഫീസർ ഷബീർ, കാർഷിക വികസന സമിതി അംഗം ജെബ്ബർ കുളത്തിങ്കൽ, കൃഷി ഭവൻ ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button