Kodanchery
നെല്ലിപ്പൊയിൽ വിജയ വായനശാലയുടെ രാണ്ടാം നിലയുടെ പ്രവർത്തി ആരംഭിച്ചു
നെല്ലിപ്പൊയിൽ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2023 – 2024. വർഷത്തെ 12 ലക്ഷം രുപ ചിലവഴിച്ച് നെല്ലിപ്പൊയിൽ വിജയ വായനശാലയുടെ രാണ്ടാം നിലയുടെ കോൺക്രിറ്റ് പ്രവർത്തി ഉദ്ഘാടനം കർമ്മം കൊടുവള്ളി ബ്ലോക്ക് നെല്ലിപ്പൊയിൽ ഡിവിഷൻ മെമ്പർ റോയി കുന്നപ്പള്ളി നിർവ്വഹിച്ചു.
വായനശാല പ്രസിഡന്റ് സേവ്യർ കിഴക്കേ കുന്നേൽ, സെക്രട്ടറി വിൽസൺ തറപ്പേൽ, വൈസ് പ്രസിഡണ്ട് ബിജു ഓത്തിക്കൽ, വാർഡ് മെമ്പർ സൂസൻ വർഗ്ഗിസ്, ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ സുനിൽ, സാബു മനയിൽ , ടോമി ഇല്ലിമുട്ടിൽ, എന്നിവർ സന്നിതർ ആയിരുന്നു.