കോഴിക്കോട് മുക്കത്തെ ബാര്‍ഹോട്ടലില്‍ വ്യാജ മദ്യവിൽപന നടന്നതായി കണ്ടെത്തി

മുക്കത്തെ പ്രമുഖ ബാര്‍ഹോട്ടലില്‍ നിന്ന് മദ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജ്യണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോൾ വ്യാജ മദ്യവില്‍പ്പന കണ്ടെത്തിയതായി തെളിഞ്ഞു. മെയ് 29-ന് ബാറില്‍ നിന്ന് ട്രിപ്പിൾ എക്സ് ജവാന് റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായാണ് പരാതി ലഭിച്ചത്. പരാതി ലഭിച്ചതോടെ എക്സൈസ് രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് പരിശോധനക്കായി ലാബിലേക്ക് അയക്കുകയായിരുന്നു.
പരിശോധനയിൽ ഒരു കുപ്പിയില്‍ ആല്‍ക്കഹോളിന്റെ വീര്യം പരമാവധി 42.18 ശതമാനമാണ് എന്നിരിക്കെ ബാറില്‍ നിന്ന് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നതായാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ ബിവറേജസ് കോര്പ്പറേഷന് വഴി വില്‍പ്പന നടത്തിയ മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബാറുടമ രംഗത്തെത്തി, എക്സൈസ് ഓഫിസിൽ നിന്നോ പരിശോധിച്ച ലാബിൽ നിന്നോ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബാറുടമ പറയുന്നത്.







