Thiruvambady

സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൈബർ ക്രൈം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവമ്പാടി: സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, തിരുവമ്പാടി ഇസ്ലാമിക് സെന്ററിൽ വെച്ച് സൈബർ കുറ്റകൃത്യ ബോധവൽക്കരണ ക്ലാസും, മോട്ടിവേഷൻ ക്ലാസും ഉൾക്കൊള്ളിച്ച സൗഹൃദ സംഗമം സംഘടിപ്പിച്ചു. സൈബർ ലോകത്തിൽ വർധിച്ചുവരുന്ന തട്ടിപ്പുകൾക്ക് ഇരയാകുന്ന യുവാക്കൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് ആരംഭിച്ചു.

പരിപാടിയുടെ ആദ്യ സെക്ഷനിൽ, തിരുവമ്പാടി സർക്കിൾ ഇൻസ്പെക്ടർ ധനഞ്ജയ ദാസ് എടിഎം കാർഡ് തട്ടിപ്പുകളടക്കമുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി വിശദീകരിച്ചു. തട്ടിപ്പുകളെ നേരിടാൻ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ക്ലാസിന് എ.എസ്.ഐ ബീജീഷ് നേതൃത്വം നൽകി. ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള നിരവധി സൈബർ കുറ്റകൃത്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.

രണ്ടാം സെക്ഷനിൽ കെ.വി. നൂറുദ്ദീൻ ഫൈസി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നടത്തി. കുട്ടികളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, വിദ്യാർത്ഥികളുടെ ജീവിതത്തിലേക്കുള്ള അടുക്കും, യുവാക്കളുടെ സംരംഭ വികാസത്തിൽ ആവശ്യമായ നിർദേശങ്ങളും അദ്ദേഹം പങ്കുവച്ചു.

ജംഷീദ് കാളിയേടത്ത് അധ്യക്ഷനായ ചടങ്ങിൽ, മുഹ്സിൻ തയ്യിൽ, ആഷിക് നരിക്കോട്ട്, ശാദിൽ മേലെകുന്നുംവള്ളി, മുബഷിർ ആറുവീട്ടിൽ, ഹബീബ് ചെറുകയിൽ, അൻസിൽ ചക്കാലക്കൽ, അൻഫാസ് നേരെതൊടികയിൽ, ജുനൈദ് ചെറുകയിൽ, ഇർഷാദ് ആനടിയിൽ, ഫായിസ് മൂയിക്കൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button