ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വനിതാദിനം ആചരിച്ചു

ആനക്കാംപൊയിൽ: മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അന്തർ ദേശീയ വനിതാദിനം ആചരിച്ചു. വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും, സ്ത്രീ സംരക്ഷണ നിയമങ്ങളെയും, അവകാശങ്ങളെയും, അധികാരങ്ങളെയും മനസ്സിലാക്കി പ്രവർത്തിക്കാനും അവയിലൂടെ സമൂഹത്തിൽ വനിതകൾക്ക് എത്തിപ്പിടിക്കാവുന്ന മേഖലകളെക്കുറിച്ചും അനുവർത്തിക്കേണ്ട നയങ്ങളെക്കുറിച്ചും തിരുവമ്പാടി അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എ ടി സിന്ധു തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
വനിതകൾക്കായി എ. എസ്. ഐ നടത്തിയ ബോധവൽക്കരണ ക്ലാസ്സ് ഏറെ ശ്രദ്ദേയവും, വിജ്ഞാന പ്രദവും ആയിരുന്നു.
അമ്മമാരുടെ കലാവാസനകളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള കലാപരിപാടികളും കളികളും നടത്തി.
വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണ്ണലതയും, എ.എസ്.ഐ എ.ടി. സിന്ധുവും സമ്മാനങ്ങൾ നൽകി. കൂടാതെ കുട്ടികളിൽ വേണ്ട പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ. റോഷൻ ക്ലാസെടുത്തു. അധ്യാപകരായ ഡെയ്സി തോമസ്, ജിഷ ഉമ്മൻ, ജയ ജോസഫ്, സാലി ജോസഫ് എന്നിവർ സംസാരിച്ചു.







