CharamamThiruvambady

തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് നിര്യാതനായി

തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് (കുഞ്ഞ് സാർ – 83) നിര്യാതനായി.

സംസ്കാരം നാളെ (31 -12- 2019-ചൊവ്വ) രാവിലെ 10:30-ന് മരുമകൻ കൂട്ടുങ്കൽ മനോജിന്റെ തിരുവമ്പാടിയിലെ വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കോടഞ്ചേരി പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ശോശാമ്മ തിരുവമ്പാടി പുളിയിലക്കാട്ട് കുടുംബാംഗം.

മക്കൾ: ലാലി, ലിജി (ബഹറിൻ), ലീന (ഖത്തർ ), ലിൻസി (യു കെ ), ലക്സി, ലിറ്റി, ലിസ (സെന്റ് ജോസഫ്സ് എച്ച് എസ് എസ് – പുല്ലൂരാംപാറ )

മറ്റു മരുമക്കൾ: ആൻഡ്രൂസ് കട്ടിക്കാന (കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് അംഗം), കുറുവച്ചൻ കളത്തൂർ (ബഹറിൻ), ജെയിംസ് നെല്ലരിയിൽ ( ഖത്തർ), സണ്ണി ഈറ്റത്തോട്ടം (യു കെ), ജോയി മഠത്തിൽപറമ്പിൽ (കോഴിക്കോട്), ബിജു സ്കറിയ മണിയങ്ങാട്ട് (പുല്ലൂരാംപാറ).

_തിരുവമ്പാടി വാർത്തകൾ_ 

Related Articles

Leave a Reply

Back to top button