Thiruvambady
കോഫി ബോർഡ് കർഷക സെമിനാർ

തിരുവമ്പാടി : കൂടരഞ്ഞി സ്വയംസഹായ സംഘത്തിന്റെയും കോഫി ബോർഡ് കല്പറ്റ ഓഫീസിന്റെയും നേതൃത്വത്തിൽ ഗുണഭോക്താക്കളുടെയും കാപ്പിക്കർഷകരുടെയും രജിസ്‌ട്രേഷൻ ക്യാമ്പും സെമിനാറും നടത്തി.
കോഫി ബോർഡ് സിനിയർ ലെയ്‌സൺ ഓഫീസർ വെങ്കിട്ട് രാജ് മനോഹർ ഉദ്ഘാടനം ചെയ്തു. മാളവിക, ശാശ്വതി, റോയി ആക്കേൽ, സജി മുഖാലയിൽ, ജോയി കിഴക്കേക്കര, ജിനേഷ് തെക്കനാട്ട് തുടങ്ങിയവർ സംസാരിച്ചു.







