Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഒ.ഡി.എഫ് പ്ലസ്സ് പ്രഖ്യാപനം നടത്തി

കൂടരഞ്ഞി: ഖരദ്രവമാലിന്യ സംസ്കരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വെളിയിട വിസർജ്ജന രഹിത പഞ്ചായത്തായി മാറുകയും ചെയ്ത കൂടരത്തി ഗ്രാമപഞ്ചായത്ത് ഓ.ഡി.എഫ് പ്രഖ്യാപനം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫാണ് ഒ.ഡി.എഫ് പ്ലസ്സ് പ്രഖ്യാപനം നടത്തിയത്.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസ് തോമസ്, റോസിലി ടീച്ചർ, വി.എസ് രവീന്ദ്രൻ, മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മുട്ടോളി, ജോണി വാളിപ്ലാക്കൽ, മോളി തോമസ്, സെക്രട്ടറി സുരേഷ് കുമാർ, വി.ഇ.ഒമാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ്, ഷൈലജ, മധുസൂദനൻ, ലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.






