Kodiyathur

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഡിജിറ്റൽ സംവിധാനം ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം എൻ.ഐ.സി, എൻ.പി.സി.ഐ എന്നിവരുമായി സഹകരിച്ചുകൊണ്ട് രാജ്യത്തെ യു.പി.ഐ അധിഷ്ഠിത ഡിജിറ്റൽ പെയ്മന്റ് സംവിധാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഭിം യു.പി.ഐ ഡിജിറ്റൽ പെയ്മെന്റ് സൗകര്യമൊരിക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂരിന്റെ കീഴിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആബിത ടി, റീജിണൽ ഓഫീസ് കോഴിക്കോട് കെ.ജി.ബി സീനിയർ മാനേജർ രഘുനാഥ്, സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുക്കുന്നത്, മറിയം കുട്ടി ഹസ്സൻ മെമ്പർമാരായ ഷംലൂലത്ത് വി, ടി.കെ അബൂബക്കർ, ഫാത്തിമ നാസർ, കെ.ജി സീനത്ത്, അബ്ദുൾ ഗഫൂർ എ.എസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button