കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി :കണ്ണോത്ത് സെന്റ് ആന്റണീസ് എൽപി & യുപി സ്കൂളിൽ സ്നേഹസമ്മാനം എന്ന പേരിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.1996 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് സ്കൂളിന് സ്നേഹസമ്മാനം ഒരുക്കിയത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ശുദ്ധജല ഫിൽട്ടറുകൾ സ്ഥാപിച്ചത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷെരീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.എബിൻ മാടശ്ശേരി അധ്യക്ഷത വഹിക്കുകയും ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ഷിൻജോ തൈക്കൽ, ജില്ല പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ ജിജി എം തോമസ് അധ്യാപക പ്രതിനിധി ഷേർളി വി ജെ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സന്തോഷ സൂചകമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾ മധുര പലഹാരം വിതരണം ചെയ്തു. പൂർവ വിദ്യാർത്ഥികളായ ആദർശ്, ജസ്റ്റിൻ, അനീഷ്, സന്ദീപ്, മനീഷ് എന്നിവരാണ് സ്നേഹസമ്മാനം പദ്ധതിക്ക് നേതൃത്വം നൽകിയത്.







