മാലിന്വമുക്ത പദ്ധതിക്ക് താമരശ്ശേരിയിൽ ഇന്ന് തുടക്കം

താമരശ്ശേരി: “ഹരിതം സുന്ദരം താമരശ്ശേരി എന്ന പ്രമേയത്തിൽ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാൻ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് കാരാടി വയനാട് റിജൻസിയിൽ ഡോ.എം.കെ.മുനീർ എം.എൽ.എ നിർവഹിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ഖദീജ സത്താർ, എ.അരവിന്ദൻ, എം.ടിഅയ്യ ബ്ഖാൻ, മഞ്ജിത കുറ്റിയാക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട് ആസ്ഥാനമായുള്ള ഗ്രീൻ വേം വേസ്റ്റ് മാനേമന്റ് കമ്പനിയുമായി സഹകരിച്ചാണ് താമരശ്ശേരിയിൽ ശാസ്ത്രീയമായ മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കുന്നത്. ചെറിയ യൂസേഴ്സ് ഈടാക്കി എല്ലാ വീടുകളിൽ നിന്നും മാസത്തിലൊരിക്കലും ആവശ്യാനുസരണം കടകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ഉൾപ്പടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കും. വീടുകൾക്ക് മാസം 50 രൂപയും കടകൾക്ക് മാലിന്യത്തിന്റെ തോതനുസരിച്ചും യുസേഴ്സ്ഫീസ് ഈടാക്കും. ബയോ മെഡിക്കൽ, സാനിറ്ററി നാപ്കിൻ,ഡയപർ ഒഴികെ പ്ലാസ്റ്റിക്, ബാഗ്, ചെരുപ്പ്, തുണി, പേപ്പർ, തെർമോകോൾ, കുപ്പിച്ചില്ലുകൾ, ഇ-വേസ്റ്റ്, എൽഇഡി ബൾബ്, ട്യൂബ്, തുടങ്ങിയ മാലി ന്യങ്ങൾ ശേഖരിക്കുന്നതാണ്. വിവാഹ സൽക്കാര പാർട്ടികളിൽ ഉണ്ടാവുന്ന വേസ്റ്റുകൾക്കും തോതിനനുസരിച്ച് തുക ഈടാക്കി ശേഖരിച്ച് സംസ്കരിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഗുണഭോക്താക്കളുമായുള്ള ആശയ വിനിമയം കൃത്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെയാണ് മാലിന്യ മുക്ത പദ്ധതി നടപ്പിലാക്കുന്നത്.വീടുകളിലും കടകളിലും ക്യു ആർ കോഡ് ഉൾപ്പെ ടുന്ന സ്റ്റിക്കറുകൾ പതിക്കും. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചിത്വ കർമ്മ സേന രൂപീകരിച്ചിട്ടുണ്ട്.





