Thiruvambady

കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ സംഘടിപ്പിച്ചു

കോടഞ്ചേരി: ഇന്ത്യൻ കർഷകരെ കുത്തകകൾക്ക് അടിയറ വെച്ച് കേന്ദ്ര സർക്കാർ കാർഷിക രാജ്യമായ ഇന്ത്യയെ സാമ്രാജ്യത്വത്തിന് തീറെഴുതി ഇരിക്കുകയാണെന്ന് , കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഇന്ത്യയുടെ നട്ടെല്ലും നിലനിൽപ്പും ആയ കർഷകരെ ഒറ്റുകൊടുക്കുന്ന സമീപനങ്ങൾ ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാട്ടം നടത്തണമെന്നും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കപട ദേശസ്നേഹം പറഞ്ഞ് മോദി സർക്കാർ ദേശവിരുദ്ധ ശക്തികൾക്ക് പണയം വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

കോൺഗ്രസ് നേതൃത്വ കൺവെൻഷനിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു .

ഡിസിസി ജനറൽ സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി .
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി സി മാത്യു .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി,ജോസ് പെരുമ്പള്ളി ,കെ എം പൗലോസ് ,വിൻസെൻ്റ് വടക്കേമുറിയിൽ ,സിബി ചിരണ്ടായത്ത്,പി വി രഘുലാൽ, ബാബു പട്ടരാട്ട്,ജെയിംസ് കിഴക്കുംകര ,മാർട്ടിൻ പി എം എന്നിവർ പ്രസംഗിച്ചു .

Related Articles

Leave a Reply

Back to top button