Kodanchery

നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി

കോടഞ്ചേരി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ നിന്നും സമാഹരിച്ച ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, വാർഡ് മെമ്പർ ലിസി ചാക്കോ മറ്റു ഭരണ സമിതി അംഗങ്ങൾ അധ്യാപകരായ ഷിജോ ജോൺ ജിസി പി ജോസഫ്, സിസ്റ്റർ ജിസ്മി, കാതറിൻ മരിയ ബിജു, ജറിൻ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button