Thiruvambady

നിർമ്മാണത്തിലെ അപാകത; 2 വർഷത്തിനിപ്പുറം കലുങ്ക് പൊളിച്ചുനീക്കി വീണ്ടും നിർമ്മിക്കും

തിരുവമ്പാടി: അഗസ്ത്യന്മുഴി-കൈതപ്പൊയിൽ റോഡിൽ നിർമ്മാണം പൂർത്തിയായതുമുതൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മരക്കാട്ടുപുറം ഭാഗത്തെ കലുങ്ക് പൊളിച്ച് നീക്കാൻ ആരംഭിച്ചു. നിർമ്മാണം കഴിഞ്ഞയുടനെ തന്നെ വലിയ രീതിയിൽ വിള്ളൽ കാണപ്പെടുകയും കിഫ്‌ബി അധികൃതർ പരിശോധന നടത്തുകയും ചെയ്തിരുന്നു. അപാകത കണ്ടെത്തിയതിനെ തുടർന്ന് പ്രസ്തുത ഭാഗം ടാറിങ് ഒഴിവാക്കി നിർത്തുകയായിരുന്നു.

നിർമ്മാണം പൂർത്തീകരിച്ച് 2 വർഷത്തിനിപ്പുറം കലുങ്ക് പൊളിക്കുന്നത് നാട്ടുകാരുടെ ആരോപണത്തെ ശരിവയ്ക്കുന്ന പ്രവർത്തിയായി മാറിയിരിക്കുകയാണിപ്പോൾ. പ്രസ്തുത റോഡ് നിർമ്മാണത്തിലുടനീളം ആരോപിക്കപ്പെട്ട അഴിമതിയും അശാസ്ത്രീയതയും കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്. കലുങ്ക് നിർമ്മാണത്തിൽ അപാകത കണ്ടെത്തിയ വാർത്ത തിരുവമ്പാടി ന്യൂസ് റിപ്പോർട്ട് ചെയ്യുകയും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button