Mukkam

എൽഎസ്എസ്, യുഎസ്എസ് ജേതാക്കളുടെ മെഗാസംഗമം സംഘടിപ്പിച്ചു

മുക്കം : മുക്കം, കൊടുവള്ളി, കുന്ദമംഗലം, താമരശ്ശേരി ,അരീക്കോട് വിദ്യാഭ്യാസ ഉപജില്ലകളിൽനിന്ന്‌ എൽഎസ്എസും യുഎസ്എസും നേടിയ വിദ്യാർഥികളുടെ സംഗമം മുക്കം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.

മുനിസിപ്പൽ കൗൺസിലർ അശ്വതി സനൂജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അധ്യക്ഷനായി. എ.പി.മുരളീധരൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ സി.പി. ജംഷീന, റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ കെ.പി.അനിൽകുമാർ, എംപിടിഎ ചെയർപേഴ്സൺ യു.കെ. സലീല, പ്രധാനാധ്യാപകൻ സി.എം. മനോജ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button