Thiruvambady

തിരുവമ്പാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പഠന സൗകര്യം ഒരുക്കി

തിരുവമ്പാടി : കോവിഡ് 19 കാലഘട്ടത്തിൽ സജീവമായ ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മിൽമുക്ക് ലക്ഷം വീട് കോളനിയിലെ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി ജനമൈത്രി പോലീസിന്റെയും മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ടി വി എത്തിച്ചുനല്കി.

പത്ത്, അഞ്ച് ക്ലാസ്സുകളിൽ പഠിക്കുന്ന കോളനിയിലെ രണ്ടു വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി അധികൃതരുമായി വിഷയം പങ്കുവയ്ക്കുകയും തുടർന്ന് സൊസൈറ്റി ടി വി നൽകാമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് തിരുവമ്പാടി പോലീസ് പഠന സൗകര്യം ഒരുക്കുന്നതിനായി ടി വി എത്തിച്ചു നൽകുന്നത്.

തിരുവമ്പാടി സി.ഐ ഷജു ജോസഫ് ടി വി വിദ്യാർഥികൾക്ക് കൈമാറി. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ജിനേഷ് കുര്യൻ, ദിനേശ് യു വി, സി.പി.ഒ ഓഫീസറായ ഷിനോജ് കുഞ്ഞൻ, മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ, സെക്രെട്ടറി പ്രശാന്ത് കുമാർ, തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ്, വാർഡ് മെമ്പർ റോബർട്ട് നെല്ലിക്കത്തെരുവിൽ, അധ്യാപികയായ ലിനറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button